ലൂക്ക മോഡ്രിച്ചിന് ബാലന്‍ ഡി ഓര്‍

പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു.

ലൂക്ക മോഡ്രിച്ചിന് ബാലന്‍ ഡി ഓര്‍

പാരിസ്​: കാൽപ്പന്തുകളിയിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. പാരിസിൽ നടന്ന താരസമ്പന്നമായ ചടങ്ങിലായിരുന്നു അവാർഡ്​ പ്രഖ്യാപനം. ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.

2008മുതൽ 10 വർഷം ക്രിസ്​റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാറിമാറി കൈവശംവെച്ച പുരസ്​കാരമാണ്​ പോയ സീസണിലെ ‌മികച്ച പ്രകടനവുമായി ക്രൊയേഷ്യൻ താരം സ്വന്തമാക്കിയത്​. ഫിഫ ദി ബെസ്​റ്റ്​, യൂറോപ്യൻ ഫുട്​ബാളർ, ലോകകപ്പിലെ മികച്ച താരം തുടങ്ങിയ പുരസ്​കാരങ്ങൾ നേടിയതിന് പിന്നാലെയാണ് 'ബാലൺ ഡി ഒാറിന്​' മോഡ്രിച്​ അവകാശിയാവുന്നത്​.


പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്നാ സ്ഥാനത്ത് ഗ്രീസ്മാന്‍, നാലാം സ്ഥാനത്ത് കിലിയന്‍ എംബാപ്പെ എന്നിവര്‍ എത്തിയപ്പോള്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാം സ്ഥാനമാണ് മുഹമ്മദ് സാല നേടിയത്.

ആദ്യ 10 സ്​ഥാനക്കാർ:

1 ലൂകാ മോഡ്രിച്​, 2 അ​​​ന്റൊ‌യിൻ ഗ്രീസ്​മാൻ, ​3 കെയ്​ലിയൻ എംബാപ്പെ, 4 ക്രിസ്​റ്റ്യാനോ റൊണാൾഡോ, 5 ലയണൽ മെസ്സി, 6 മുഹമ്മദ്​ സലാഹ്​, 7 റഫേൽ വരാനെ, 8 എഡൻ ഹസാഡ്​, 9 കെവിൻ ഡിബ്രുയിൻ, 10 ഹാരികെയ്​ൻ

Read More >>