മഹാരാഷ്ട്രയിലും ബിഹാറിലും സി.പി.എം സഖ്യത്തിനില്ല; ഒറ്റക്കു മത്സരിക്കും

മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലെ ദിന്‍ഡോറി സീറ്റില്‍ സി.പി.എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചയില്‍ എന്‍.സി.പിക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതെതുടര്‍ന്നു വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം സി.പി.എം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലും ബിഹാറിലും സി.പി.എം സഖ്യത്തിനില്ല; ഒറ്റക്കു മത്സരിക്കും

മഹാരാഷ്ട്രയിലേയും ബിഹാറിലെയും വിശാല പ്രതിപക്ഷ സഖ്യത്തില്‍ നിന്നും സി.പി.എം പിന്മാറി. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സീറ്റ് നിഷേധിച്ചതാണ് വിശാല സഖ്യത്തില്‍ നിന്നും പിന്മാറാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. ഇരു സംസ്ഥാനങ്ങളിലും സി.പി.എം ഒറ്റക്കു മത്സരിക്കും.

മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലെ ദിന്‍ഡോറി സീറ്റില്‍ സി.പി.എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചയില്‍ എന്‍.സി.പിക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതെതുടര്‍ന്നു വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം സി.പി.എം ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാതെ വന്നതോടെയാണ് സി.പി.എമ്മിന്റെ സഖ്യത്തില്‍ നിന്നുമുള്ള പിന്മാറ്റം.

മഹാരാഷ്ട്രയിലെ കാര്‍ഷികമേഖലയിലുള്ള പ്രധാന സീറ്റുകളിലൊന്നാണ് ദിന്‍ഡോറി. കഴിഞ്ഞ മൂന്ന് തവണയും ഇവിടെ ജയിച്ചത് ബിജെപിയാണെങ്കിലും കര്‍ഷകപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കിസാന്‍ സഭയിലൂടെ ഇവിടെ വിജയിച്ചു കയറാമെന്ന വിലയിരുത്തലിലാണ് സിപിഎം ഈ സീറ്റ് ചോദിച്ചത്. ഈ സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ഉജിയാര്‍പുര്‍ സീറ്റ് സിപിഎമ്മിന് നല്‍കില്ലെന്ന് ആര്‍.ജെ.ഡി തീരുമാനമെടുത്തതോടെ ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് സി.പി.എം തീരുമാനം.

Read More >>