'വരും ദിവസങ്ങളിൽ ഞങ്ങൾ ഒന്നിച്ചുപോരാടും. കോണ്‍ഗ്രസും സി.പി.ഐ.എമ്മുമായുള്ള പ്രശനങ്ങൾ ബം​ഗാളിൽ മാത്രമാതൊങ്ങും . ദേശീയതലത്തില്‍ ഇവരുമായി ഒന്നിച്ചു നിന്ന് പോരാടും'

ദേശീയ തലത്തില്‍ സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറെന്ന് മമത

Published On: 2019-02-14T09:41:36+05:30
ദേശീയ തലത്തില്‍ സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറെന്ന് മമത

ബി.ജെ.പിയെ തോൽപ്പിക്കാൻ ദേശീയ തലത്തില്‍ സി.പി.ഐ.എമ്മും കോൺ​ഗ്രസ്സുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ ആം ആദ്മി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'വരും ദിവസങ്ങളിൽ ഞങ്ങൾ ഒന്നിച്ചുപോരാടും. കോണ്‍ഗ്രസും സി.പി.ഐ.എമ്മുമായുള്ള പ്രശനങ്ങൾ ബം​ഗാളിൽ മാത്രമാതൊങ്ങും . ദേശീയതലത്തില്‍ ഇവരുമായി ഒന്നിച്ചു നിന്നായിരിക്കും ബി ജെ പിക്കതിരെ പോരാടുന്നത് '- മമത പറഞ്ഞു. ഇതാദ്യമായാണ് സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് മമത സംസാരിക്കുന്നത്.

ജന്തർമന്തറിൽ നടന്ന പ്രതിപക്ഷ റാലിയിൽ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം പങ്കെടുത്തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ‍ഡി.രാജയും അരവിന്ദ് കെജ്രിവാളിനോടൊപ്പം വേദി പങ്കിട്ടു. എന്നാൽ മമത വേദിയിലെത്തുന്നതിന് മുമ്പേ ഇരുവരും വേദി വിട്ടിരുന്നു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ആനന്ദ് ശര്‍മ്മ പങ്കെടുത്തു. നേരത്തെ റാലിയിൽ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

'സ്വേച്ഛാധിപത്യം ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ‍ആം ആദ്മി പാർട്ടി ‍‍ഡൽഹിയിൽ റാലി സംഘടിപ്പിച്ചത്

Top Stories
Share it
Top