ഇന്ത്യയിലെ ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി, അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കില്ല: മോദി

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മോദി എംപിമാരോട് ഉപദേശിച്ചു.

ഇന്ത്യയിലെ ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി, അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കില്ല: മോദി

ഇന്ത്യയിലെ ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒപ്പം നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഘടകകക്ഷികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം ജനപ്രതിനിധികളെയും ഘടകകക്ഷി നേതാക്കളെയും അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്. നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കും. അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കില്ല. ഈ വിജയം മോദിയുടേതല്ല, ജനങ്ങള്‍ നല്‍കിയ വിജയമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മോദി എംപിമാരോട് ഉപദേശിച്ചു.

നരേന്ദ്ര മോദിയെ എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. രാജ്നാഥ് സിങ് പിന്താങ്ങുകയും ചെയ്തു.

എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story