ബട്‌ലര്‍ ഷോ തുണച്ചു; അവസാന ഓവറില്‍ മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍

43 പന്തില്‍ 89 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ തുണച്ചത്.

ബട്‌ലര്‍ ഷോ തുണച്ചു; അവസാന ഓവറില്‍ മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന് ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

43 പന്തില്‍ 89 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ തുണച്ചത്. അജിന്‍ക്യ രഹാനെ (37),സഞ്ജു സാംസണ്‍ (31) എന്നിവരും തിളങ്ങി. ഏഴ് പന്തില്‍ 13 റണ്‍സെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. 13.2 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ 174 ന് ആറ് എന്ന നിലയിലേക്ക് തകര്‍ന്നത്.

നേരത്തെ ക്വിന്റന്‍ ഡീ കോക്കിന്റെ (81) അര്‍ദ്ധ സെഞ്ച്വറിയാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (47) ഹര്‍ദിക് പാണ്ഡ്യ (28*)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തോറ്റെങ്കിലും മുംബൈ മൂന്നാം സ്ഥാനത്തുണ്ട്.

Read More >>