കർണാടക പ്രതിസന്ധി; രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

തന്റെ രാജി പിന്‍വലിക്കുമെന്നും കോണ്‍ഗ്രസില്‍ തുടരുമെന്നും നാഗരാജ് അറിയിച്ചിരുന്നു.

കർണാടക പ്രതിസന്ധി; രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

കര്‍ണാടക രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് ശേഷം രാജി പിന്‍വലിക്കാമെന്നേറ്റ മുന്‍ മന്ത്രിയും വിമത എംഎല്‍എയുമായ എം.ടി.ബി.നാഗരാജ് മുംബൈയിലേക്ക് പോയി. ബിജെപി നേതാവ് യദ്യൂരപ്പയുടെ പി.എ.സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈലേക്ക് വിമാനം കയറിയത്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

കഴിഞ്ഞ ദിവസം ഡി.കെ.ശിവകുമാര്‍, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തന്റെ രാജി പിന്‍വലിക്കുമെന്നും കോണ്‍ഗ്രസില്‍ തുടരുമെന്നും നാഗരാജ് അറിയിച്ചിരുന്നു. രാജിവെച്ച മറ്റൊരു എംഎല്‍എ സുധാകര്‍ റാവുവും തന്നോടൊപ്പം രാജി പിന്‍വലിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.

ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് നാഗരാജ് യദ്യൂരപ്പയുടെ പിഎക്കൊപ്പം മുംബൈലേക്ക് തിരിച്ചിരിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന മറ്റുവിമത എംഎല്‍എമാര്‍ക്കൊപ്പം നാഗരാജും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറാണെന്ന അറിയിച്ച സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ നാടീയ നീക്കങ്ങളാകും കര്‍ണടകത്തില്‍ നടക്കുക.

Read More >>