നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കും

രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമാക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദി വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സത്യപ്രതിജ്ഞയുടെ വിവരം അറിയിച്ചത്. ഇന്നലെ മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമാക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. 2014-ല്‍ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരാണ് അതിഥികളായെത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാംതവണയും മികച്ചവിജയം നേടിയ എന്‍.ഡി.എ. നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. 353 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ. ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്.

Read More >>