നാഥുറാം ഗോഡ്‌സെ ദേശഭക്തനെന്ന് പ്രജ്ഞ താക്കൂര്‍: വാദം തള്ളി ബി.ജെ. പി

ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തകതായ മറുപടി ലഭിക്കുമെന്നും പ്രജ്ഞ അഭിപ്രായപ്പെട്ടു.

നാഥുറാം ഗോഡ്‌സെ ദേശഭക്തനെന്ന് പ്രജ്ഞ താക്കൂര്‍: വാദം തള്ളി ബി.ജെ. പി

ഭോപാല്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനായിരുന്നെന്ന് ഭോപ്പാലില്‍ ബി. ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രജ്ഞ സിങ് താക്കൂര്‍. നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നെന്നും ആയിരിക്കുമെന്നാണ് പ്രജ്ഞയുടെ പ്രസ്താവന.

ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തകതായ മറുപടി ലഭിക്കുമെന്നും പ്രജ്ഞ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയാണെന്ന് നടനും മക്കള്‍ നീതിമെയ്യം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവുമായ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെയാണ് പ്രജ്ഞയുടെ പ്രതികരണം.

എന്നാല്‍ പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന് പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും അപലപിക്കുന്നതായും പാര്‍ട്ടി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയില്‍ അവര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>