നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

ജൂൺ 10ന്​ തന്നെ താൻ രാഹുൽ ഗാന്ധിക്ക്​ രാജിക്കത്ത്​ സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. രാജിവെക്കുന്ന വിവരം രാഹുൽ ഗാന്ധിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന്​ സിദ്ദു പറഞ്ഞു. ജൂൺ 10ന്​ തന്നെ താൻ രാഹുൽ ഗാന്ധിക്ക്​ രാജിക്കത്ത്​ സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കംമൂലം പുതിയ വകുപ്പ് ഏറ്റെടുക്കാന്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവ്‌ജ്യോത് സിങ് സിദ്ദു വിസമ്മതിച്ചിരുന്നു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുറത്താക്കിയതിന് ശേഷം പകരം നല്‍കിയ വൈദ്യുതി, ഊര്‍ജ്ജ വകുപ്പിന്റെ ചുമതലയാണ് സിദ്ദു ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്.

പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു. ഇതിനുപിന്നാലെയാണ് രാജി.

Read More >>