നരേന്ദ്ര മോദിയെ ഇന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും; സത്യപ്രതിജ്ഞാ ചടങ്ങിന് നെതന്യാഹുവും പുടിനും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതി രാം നാഥ്‌കോവിന്ദിനെ കണ്ട് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം മുപ്പതിനുണ്ടാകുമെന്നാണ് സൂചന

നരേന്ദ്ര മോദിയെ ഇന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും; സത്യപ്രതിജ്ഞാ ചടങ്ങിന് നെതന്യാഹുവും പുടിനും

ന്യൂഡൽഹി: ഇന്ന് ചേരുന്ന എൻ.ഡി.എ മുന്നണി യോ​ഗം നരേന്ദ്രമോദിയെ ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. വൈകീട്ട് ചേരുന്ന പാർലമെന്ററി പാർട്ടിയോഗത്തിലാകും വീണ്ടും മോദിയെ നേതാവായി തെരഞ്ഞെടുക്കുക. അതിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കൊണ്ട് എം.പിമാർ രാഷ്ട്രപതിക്ക് കത്ത് നല്‍കും.

എന്‍.ഡി.എയുടെ എല്ലാ എം.പിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതി രാം നാഥ്‌കോവിന്ദിനെ കണ്ട് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം മുപ്പതിനുണ്ടാകുമെന്നാണ് സൂചന. മോദിയും അമിത് ഷായും വെള്ളിയാഴ്ച രാവിലെ മുതിർന്ന ബി ജെ പി നേതാക്കളായ എൽ.കെ.അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും അവരുടെ വസതികളിലെത്തി സന്ദർശിച്ചു.

അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ലോക നേതാക്കളെ എത്തിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ഊർജ്ജിതമാക്കി. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനും പങ്കെടുക്കും എന്നാണ് സൂചന.

Read More >>