ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു

മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി.

മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. ആദ്യമായിട്ടാണ് ഒരു ലേകകപ്പില്‍ മഴമൂലം ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത്. നേരത്തെ പാകിസ്താന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്-ശ്രീലങ്ക എന്നീ മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Read More >>