നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ വാര്‍ഡനെ പിരിച്ചുവിട്ടു

രാജ്കുമാറിനെ ദേഹപരിശോധന നടത്താതെയാണ് സെല്ലിലടച്ചതെന്നും ഇതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ വാര്‍ഡനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന്‍ വോസ്‌കോയെ സസ്പെന്‍ഡ് ചെയ്യുകയും താല്‍ക്കാലിക വാര്‍ഡന്‍ സുജിത്തിനെ പിരിച്ച് വിടുകയും ചെയ്തത്. രാജ്കുമാറിനെ ദേഹപരിശോധന നടത്താതെയാണ് സെല്ലിലടച്ചതെന്നും ഇതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തരവൈദ്യസഹായം നല്‍കാഞ്ഞതും ഗുരുതരവീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>