അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ തൽസ്ഥാനത്തു നിന്നും നീക്കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ്...

അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ തൽസ്ഥാനത്തു നിന്നും നീക്കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. അതേസമയം ഉന്നതാധികാര സമതിയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നീക്കത്തെ എതിര്‍ത്തു.

വര്‍മ്മയെ നീക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമെ തീരുമാനമെടുക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ഇന്ന് വീണ്ടും ചേര്‍ന്ന യോഗത്തിലാണ് അലോക് വര്‍മ്മയെ നീക്കാനുള്ള തീരുമാനമുണ്ടായത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ വര്‍മ്മ ഇടക്കാല ഡയറക്ടര്‍ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകല്‍ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Read More >>