ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം

Published On: 2019-02-14T08:54:45+05:30
ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം

ഡല്‍ഹി നാരായണ വ്യവസായ മേഖലയിലെ ഗിഫ്റ്റ് ഫാക്ടറിക്ക് തീപിടിച്ചു. രാവിലെ 7.15 നാണ് തീ പൊട്ടിപ്പുറപ്പെട്ടത്. 20 ഫയര്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ തീപിടുത്തമുണ്ടായിരുന്നു. ബുധനാഴ്ചയിലെ തീപിടുത്തത്തില്‍ പശ്ചിംപുരി പ്രദേശത്തെ ഗലികളില്‍ 250 കുടിലുകള്‍ കത്തിനശിച്ചിരുന്നു. ചൊവ്വാഴ്ച ആര്‍പിറ്റ് പാലസ് ഹോട്ടലിലെ തീപിടുത്തത്തില്‍ മലയാളികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു.

ആര്‍.കെ.ഷംസിര്‍

ആര്‍.കെ.ഷംസിര്‍

Sub-Editor thalsamayamonline.com


Top Stories
Share it
Top