മനോഹര്‍ പരീക്കര്‍ അന്തരിച്ചു

Published On: 17 March 2019 2:46 PM GMT
മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.പാൻക്രിയാസിൽ രോഗം.ബാധിച്ച അദ്ദേഹം ഇന്ത്യയിലും യു എസിലുമായി ചികിത്സയില്‍ ആയിരുന്നു. ഇന്ന് വൈകിട്ടോടെ പനജിയിലായിരുന്നു അന്ത്യം സംഭവിച്ചത് .മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോഡി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മനോഹര്‍ ഗോപാലക്യഷ്ണ പ്രഭു പരീക്കര്‍ എന്നാണു മുഴുവന്‍ പേരു .1955 ഡിസംബര്‍ 13 നു ഗോവയിലാണു അദ്ദേഹം ജനിച്ചത് .മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി. ആര്‍ എസ് എസിലൂടെയാണു മനോഹര്‍ പരീക്കര്‍ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്.

Top Stories
Share it
Top