നാടൊന്നിച്ചു നിന്നു; കുഞ്ഞിനെ അമൃതാ ആശുപത്രിയില്‍ എത്തിച്ചു

ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ട് പോകാനായിരുന്നു തീരുമാനം. തിരുവനന്തപുരത്തെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ ചിലവില്‍ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നാടൊന്നിച്ചു നിന്നു; കുഞ്ഞിനെ അമൃതാ ആശുപത്രിയില്‍ എത്തിച്ചു

പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്തുനിന്ന് കൊച്ചിലേക്ക് പുറപ്പെട്ട ആംബുലന്‍സ് അമൃതാ ആശുപത്രിയില്‍ എത്തി. കുഞ്ഞിനെ പരിശോധനയ്ക്കു ശേഷം ഉടന്‍ തന്നെ അടിയന്തിരശസ്ത്രക്രിയക്കു വിധേയമാക്കും. ഇതിനായി എല്ലാ സജീകരണങ്ങളും ആശുപത്രിയില്‍ ഒരുങ്ങിയതായാണ് വിവരം.

ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ട് പോകാനായിരുന്നു തീരുമാനം. തിരുവനന്തപുരത്തെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ ചിലവില്‍ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെനെയും വഹിച്ച് ഇന്ന് രാവിലെ പത്തരയ്ക്കാണ് മംഗലാപുരത്തുനിന്നും ആംബുലന്‍സ് പുറപ്പെട്ടത്. കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സില്‍ കുഞ്ഞിനെ കൊണ്ടുപോയത്‌. ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആംബുലന്‍സ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളും പൊലീസും വഴിയൊരുക്കാന്‍ മുന്നില്‍ നിന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു

Read More >>