ന്യൂസിലാന്റ് തീവ്രവാദാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി: മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും

കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.ആന്‍സി അലിയുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ന്യൂസിലാന്റ് തീവ്രവാദാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി: മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ ഹൈക്കമീഷന്‍ സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

മഹബൂബ് കോക്കര്‍, റാമീസ് വോറ, ആരിഫ് വോറ, അന്‍സി അലിബാവ, ഒസീര്‍ കാദീര്‍ തുടങ്ങിയവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.കുടൈതെ രണ്ട് ഇന്ത്യന്‍ വംശജരും,രണ്ട് ഇന്ത്യക്കാരും പരിക്കേറ്റ് ചികിത്സയിലാണ്.

ആന്‍സി അലിയുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനിടെ ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്റണ്‍ ടാരന്റന്‍ എന്ന 28കാരന്‍ മാത്രമാണെന്ന് ന്യൂസീലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.