നീരവ് മോദി യു.കെയിലുണ്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍

ആഗസ്തില്‍ നീരവ് മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും യു.കെ അധികൃതര്‍ക്ക് അപേക്ഷയയച്ചിരുന്നു.

നീരവ് മോദി യു.കെയിലുണ്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദി യു.കെയിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യു.കെയിലെ നീരവ് മോദിയുടെ താമസ സ്ഥലം കണ്ടെത്തിയതായി നാഷണല്‍ സെന്‍ട്രല്‍ ബ്ലൂറോ ഓഫ് മാഞ്ചസ്റ്റര്‍ ഇന്ത്യന്‍ ഏജന്‍സിയെ അറിയച്ചതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രാജ്യസഭയില്‍ വ്യക്തമാക്കി.

ആഗസ്തില്‍ നീരവ് മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും യു.കെ അധികൃതര്‍ക്ക് അപേക്ഷയയച്ചിരുന്നു. ഈ അപേക്ഷ നിലവില്‍ യു.കെ സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

നീരവ് മോദിയെ കണ്ടെത്താന്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ജൂണില്‍ വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു.

Read More >>