നെഹ്റു കുടുംബത്തിന്‍റെ എസ്‍പിജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്രം; ആർഎസ്എസിൻെറ ഹിഡന്‍ അജണ്ടയെന്ന് കോൺ​ഗ്രസ്

രാജ്യത്ത് സുരക്ഷാ ഭീഷണി നേരിടുന്നവർക്കും കൂടുതല്‍ സുരക്ഷ ആവശ്യവുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുമാണ് എസ്പിജി സുരക്ഷ നൽകുന്നത്.

നെഹ്റു കുടുംബത്തിന്‍റെ എസ്‍പിജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്രം; ആർഎസ്എസിൻെറ ഹിഡന്‍ അജണ്ടയെന്ന് കോൺ​ഗ്രസ്

നെഹ്റു കുടുംബത്തിന്റെ സെപ്ഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സെക്യൂരിറ്റി (എസ്‍പിജി) പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിഎസ്ജി സുരക്ഷയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം പിന്‍വലിക്കുന്നത്.

എന്നാല്‍ ഇസഡ് പ്ലസ് സെക്യൂരിറ്റി ഇവര്‍ക്ക് നല്‍കും. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ സുരക്ഷ പിന്‍വലിച്ച് പകരം റിസർവ് പൊലീസിൻെറ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കമെന്നും നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. അതേസമയം ആര്‍എസ്എസിന്റെ ഗൂഢാലോചനയും ഹിഡന്‍ അജണ്ടയുമാണ് കേന്ദ്ര നടപടിക്ക് പിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ ആരോപിച്ചു. നെഹ്റു കുടുംബത്തിന് ഒന്നും സംഭവിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റേയും എസ്‍പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണികളെന്നും ഇല്ലെന്ന നിഗമനത്തെത്തുര്‍ന്നായിരുന്നു അഭ്യന്തര മന്ത്രാലയത്തിൻെറ നടപടി. ഇപ്പോഴദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷാ സംവിധാനങ്ങളാണ് ലഭിക്കുന്നത്.


Read More >>