പ്രധാനമന്ത്രിക്കു പറക്കാന്‍ പാത തുറക്കാതെ പാകിസ്താന്‍

മുമ്പ് രാംനാഥ് കോവിന്ദിന് ഐസ്ലാൻഡ്,സ്വിറ്റ്സർലാൻഡ്, സ്ലൊവേനിയ എന്നിവിടങ്ങളിലേക്ക് പോകാനായി പാക് വ്യോമപാത തുറന്നു നൽകാമോ എന്ന് സർക്കാർ ചോദിച്ചിരുന്നു. എന്നാൽ പാകിസ്താൻ അനുമതി നൽകിയില്ല

പ്രധാനമന്ത്രിക്കു പറക്കാന്‍ പാത തുറക്കാതെ പാകിസ്താന്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ.പ്രസിഡണ്ട് രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് വ്യോമപാത നിഷേധിച്ചതിനു പിന്നാലെയാണ് മോദിക്കും അനുവാദം നൽകാത്തത്. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്നലെയാണ് പാകിസ്ഥാനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള യു.എസ്സ് സന്ദർശനത്തിനായി പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി പറക്കുക.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത പാകിസ്താൻ അടച്ചത്.

മുമ്പ് രാംനാഥ് കോവിന്ദിന് ഐസ്ലാൻഡ്,സ്വിറ്റ്സർലാൻഡ്, സ്ലൊവേനിയ എന്നിവിടങ്ങളിലേക്ക് പോകാനായി പാക് വ്യോമപാത തുറന്നു നൽകാമോ എന്ന് സർക്കാർ ചോദിച്ചിരുന്നു. എന്നാൽ പാകിസ്താൻ അനുമതി നൽകിയില്ല.

ബാലാക്കോട്ട് ആക്രമണ ശേഷമാണ് പാകിസ്താൻ ആദ്യമായി വ്യോമപാത അടച്ചിരുന്നത്. നാലു മാസം കൊണ്ട് ഇതുവഴി 430 കോടി രൂപയുടെ നഷ്ടമാണ് എയർഇന്ത്യയ്ക്കുണ്ടായതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ പറഞ്ഞിരുന്നു.

Read More >>