പെരിയ ഇരട്ടക്കൊലപാതകം: വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍

മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെരിയ ഇരട്ടക്കൊലപാതകം: വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. ഒളിവിലായിരുന്ന എട്ടാം പ്രതി പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞത്. ഷാര്‍ജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഉദുമ മേഖലയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ് എന്നാണ് അന്വേഷണസംഘം പറയുന്നത്. സുബീഷിനെ പിടികൂടിയതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 14 ആയി.

Read More >>