വിവാദ പരാമര്‍ശം, സിദ്ദുവിനെതിരേ കേസ്

നരേന്ദ്ര മോദിക്കെതിരെ മുസ്ലീങ്ങൾ ഒന്നിക്കണമെന്ന സിദ്ദുവിന്റെ പ്രസ്താവനയാണ് വിവാദമായത്.

വിവാദ പരാമര്‍ശം, സിദ്ദുവിനെതിരേ കേസ്

കതിഹാർ: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു വിവാദ പരാമർശത്തിന്റെ പേരിൽ കുരുക്കിലായി. നരേന്ദ്ര മോദിക്കെതിരെ മുസ്ലീങ്ങൾ ഒന്നിക്കണമെന്ന സിദ്ദുവിന്റെ പ്രസ്താവനയാണ് വിവാദമായത്. ബീഹാറിലെ കതിഹാറിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി താരിഖ് അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

മുസ്ലീങ്ങളെ തമ്മിൽ വിഭജിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉവൈസിയെ പോലുളള സ്ഥാനാർത്ഥികളെ നിർത്തുന്നത് വോട്ട് വിഭജനമെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. എന്നാൽ മുസ്ലീം സമൂഹം ഒരുമിച്ച് പ്രവർത്തിച്ചാൽ മോദി സർക്കാരിനെ താഴെയിറക്കാമെന്നുമെന്നുമായിരുന്നു സിദ്ദു പറഞ്ഞത്. ഇത് പെരുമാറ്റച്ചട്ടം ലംഘമാണെന്ന് കാണിച്ചാണ് കേസ് നൽകിയിട്ടുള്ളത്.

വിവാദ പരാമർശങ്ങളുടെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഎസ്പി നേതാവ് മായാവതി, മനേക ഗാന്ധി, അസം ഖാൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Read More >>