പി.എം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷൻ കാണണം; എന്നിട്ടാവാം നടപടി

പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന്​ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

പി.എം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷൻ കാണണം; എന്നിട്ടാവാം നടപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണണമെന്ന് സുപ്രീം കോടതി. പി.എം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന സിനിമ കണ്ടിട്ടാവാം നടപടിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയിൽ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന്​ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത്​​ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ നിർമാതാക്കളുടെ ഹർജി​ പരിഗണിച്ചത്​.

Read More >>