പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി

ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായിട്ടാണ് ചിലര്‍ കാണുന്നതെന്നും ഇക്കാരണത്താല്‍ തന്നെ സേനയ്ക്കുള്ളില്‍ അടിമുടി മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മര്‍ദനങ്ങള്‍ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് നിര്‍ണായക യോഗം മുഖ്യമന്ത്രി വിളിച്ചത്‌.

Read More >>