പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

നാട്ടിലെത്തിയ ശേഷം ഇവര്‍ എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്   പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം:പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ പൊലീസുകാരെ എപി ബറ്റാലിയന്‍ ഡി.ജി.പി തിരിച്ചുവിളിച്ചു. നാല് പൊലീസുകാരെയാണ് തിരിച്ചുവിളിച്ചതു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചതെന്നാണ് സൂചന.

പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍ മണിക്കുട്ടനും തിരിച്ച് വിളിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും. നാട്ടിലെത്തിയ ശേഷം ഇവര്‍ എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാതലത്തിലാണ് പൊലീസുകാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരികെ വിളിച്ചിരിക്കുന്നത്. ഉവര്‍ക്കെതിരെയുള്‌ല കുറ്റം തെളിഞ്ഞാല്‍ അച്ചടക്കനടപടി നേരിടേണ്ടിവരും.

Read More >>