ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ കൃത്രിമം നടന്നു- യെച്ചൂരി

കൃത്രിമത്വം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പ്;  ആദ്യഘട്ടത്തിൽ കൃത്രിമം നടന്നു- യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമത്വം‌ നടന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യഘട്ടത്തിലേതുപോലുള്ള കൃത്രിമത്വം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു. വെസ്റ്റ് ബം​ഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വൻ കൃത്രിമം നടന്നു. ബം​ഗാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയിൽ പല​ഘട്ടങ്ങളിലായാണ് കൃത്രിമത്വം നടന്നത്. പോളിങ് കേന്ദ്രങ്ങളിൽ ആരും സന്ദർശിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തലാണ് ആദ്യ ഘട്ടം. ആരാണോ ബൂത്തുകളിൽ പ്രവേശിക്കുന്നത് അവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്യുന്നു. അതിന് ശേഷം വോട്ട് രേഖപ്പെടുത്താൻ വരുന്നവരെ തിരിച്ചറിയുകയും അവർ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അം​ഗമാണെങ്കിൽ മർദ്ദിക്കുകയും ചെയ്യുന്നു. അവസാനമായി പോളിങ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ ബൂത്തുകൾ അടച്ച് പൂട്ടും. എന്നാൽ എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ, തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇതിനെതിരെ നടപടി എടുക്കണമെന്നും യെച്ചൂരി പറഞ്ഞു.

Read More >>