ബി.ജെ.പിയും കൈയൊഴിഞ്ഞു, പ്രസ്താവന പിന്‍വലിച്ച് പ്രഗ്യ സിങ്ങ് ഠാക്കൂര്‍

കര്‍ക്കറെ തന്നെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ത് കര്‍ക്കറെയെ കൊല്ലുമെന്ന് അന്ന് താന്‍ ശപിച്ചിരുന്നുവെന്നുമാണ് പ്രഗ്യാ സിങ് പറഞ്ഞത്.

ബി.ജെ.പിയും കൈയൊഴിഞ്ഞു,  പ്രസ്താവന പിന്‍വലിച്ച് പ്രഗ്യ സിങ്ങ് ഠാക്കൂര്‍

മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കരെക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നതായി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ്ങ് ഠാക്കൂര്‍. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞു ബിജെപി രംഗത്തെത്തുകയും ചെയ്തതോടെയാണ് പ്രഗ്യ സിങ്ങ് ഠാക്കൂറിന്റെ പിന്‍വാങ്ങല്‍.

കര്‍ക്കറെ തന്നെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ത് കര്‍ക്കറെയെ കൊല്ലുമെന്ന് അന്ന് താന്‍ ശപിച്ചിരുന്നുവെന്നുമാണ് പ്രഗ്യാ സിങ് പറഞ്ഞത്. പ്രഗ്യയുടെ വാക്കുകളെ കൈയടികളോടെയാണ് ബി.ജെ.പി നേതാക്കള്‍ വരവേറ്റത്. എന്നാല്‍ പ്രഗ്യയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു.

രാജ്യത്തിനായി ജീവന്‍ നല്‍കിയ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രാഗ്യാ സിങ് ഠാക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലായി. തുടര്‍ന്ന് ബി.ജെ.പി പത്രക്കുറിപ്പ് ഇറക്കുകയായിരകുന്നു. ഇതിനു പിന്നാലെ പ്രഗ്യ പിന്‍വലിക്കുന്നതായി അറിയിച്ച് രംഗത്തു വന്നത്.

Read More >>