പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനുമിടയക്ക് കളക്ട്രേറ്റിലെത്തി മോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ ക്ഷേത്രദര്‍ശനത്തിനും ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള കൂടിക്കഴ്ചയ്ക്ക് ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കുക.

ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനുമിടയക്ക് കളക്ട്രേറ്റിലെത്തി മോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ബി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കള്‍ നരേന്ദ്രമോദിയെ അനുഗമിക്കും.

വരാണസിയില്‍ ഇന്നലെ എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്‌ഷോ നടത്തിയിരുന്നു. റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു.

Read More >>