കടലാക്രമണം:ശാശ്വത പരിഹാരം കാണണമെന്നാവശ്യം:മന്ത്രിക്കെതിരെ പ്രതിഷേധം

മുദ്രവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്

കടലാക്രമണം:ശാശ്വത പരിഹാരം കാണണമെന്നാവശ്യം:മന്ത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം:കടല്‍ക്ഷോഭം രൂക്ഷമായ തിരുവനന്തപുരം വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണന്‍ക്കുട്ടിയ്‌ക്കെതിരെ പ്രതിഷേധം. കടലാക്രമണം നേരിടാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രദേശവാസികള്‍ തന്നെയാണ് പ്രതിഷേധവുമായി രംഗത്തെതിയത്.

മുദ്രവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്. വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കുമെന്ന് മന്ത്രി പ്രതിഷേധക്കാര്‍ക്ക് വാഗ്ദ്ധാനം ഉറപ്പു നല്‍കിയിട്ടുണ്ട്.

Read More >>