റഫാലിൽ അഴിമതി അന്വേഷിക്കണം; ഫ്രാൻസിൽ പരാതി

കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസങ്ങള്‍ക്ക് മുന്നെ മാത്രം രജിസ്റ്റര്‍ ചെയ്യുകയും, ജറ്റ് വിമാന നിര്‍മ്മാണ രംഗത്ത് മുൻപരിജയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തെരഞ്ഞടുത്തതില്‍ ആശങ്കയുണ്ടെന്ന് ഷെര്‍പ്പയുടെ സ്ഥാപകന്‍ വില്യം ബര്‍ഡന്‍ പ്രതികരിച്ചതായി മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

റഫാലിൽ അഴിമതി അന്വേഷിക്കണം; ഫ്രാൻസിൽ പരാതി

വിവാദമായ റഫാല്‍ ഇടപാടില്‍ അന്വേഷണമാവിശ്വപ്പെട്ടുകൊണ്ട് ഫ്രഞ്ച് നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് അഴിമതി വിരുദ്ധ സന്നദ്ധ സംഘടനയായ ഷെര്‍പ്പയുടെ പരാതാതി ലഭിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിലെ പ്രമുഖ എന്‍.ജി.ഒയാണ് ഷെര്‍പ്പ.

കരാറുമായി ബന്ധപ്പെട്ട് അഴിമതി, സ്വജന പക്ഷപാതം, അധികാര ദുര്‍വിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് സംഘടയുടെ പരാതിയില്‍ പറയുന്നത്. റഫാല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ചും, റിലയന്‍സ് ഡിഫന്‍സിനെ ദസ്സോ പങ്കാളിയാക്കി തെരഞ്ഞെടുത്തതിൻെറ മാനദണ്ഡങ്ങളെക്കുറിച്ചും വിശദമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ മാസം അവസാനത്തിലാണ് വിവാദ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഫ്രഞ്ച് നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസങ്ങള്‍ക്ക് മുന്നെ മാത്രം രജിസ്റ്റര്‍ ചെയ്യുകയും, ജറ്റ് വിമാന നിര്‍മ്മാണ രംഗത്ത് മുൻപരിജയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തെരഞ്ഞടുത്തതില്‍ ആശങ്കയുണ്ടെന്ന് ഷെര്‍പ്പയുടെ സ്ഥാപകന്‍ വില്യം ബര്‍ഡന്‍ പ്രതികരിച്ചതായി മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ട്. 2016ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 59,000കോടിയുടെ പോര്‍വിമാനക്കരാര്‍ ഒപ്പിടുന്നത്.

Read More >>