രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ യു.ഡി.എഫ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും വയനാട് ലോക്സഭാ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ യു.ഡി.എഫ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

തിരുവനന്തപുരം, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ യു.ഡി.എഫ് പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഇതിനിടെ കെ.എം മാണിയുടെ വീട് സന്ദർശിക്കും.

17നാണ് രാഹുൽ വയനാട്ടിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുക. സുൽത്താൻ ബത്തേരി, വണ്ടൂർ, തൃത്താല ഇവിടങ്ങളിൽ രാഹുൽ പ്രസംഗിക്കും. 17 നു രാത്രി തന്നെ മടങ്ങുകയും ചെയ്യും.

Read More >>