മന്‍ കി ബാത്ത് പറയുകയല്ല പ്രധാനമന്ത്രിയുടെ ജോലി; ജനങ്ങളെ കേള്‍ക്കണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാകാലത്തും അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ടെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി. സി.പി.എമ്മിന് ആകെ ചെയ്യാന്‍ കഴിയുന്നത് അക്രമം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മന്‍ കി ബാത്ത് പറയുകയല്ല പ്രധാനമന്ത്രിയുടെ ജോലി; ജനങ്ങളെ കേള്‍ക്കണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മാത്രമാണ് മോദി ജനങ്ങളോട് പറയുന്നത്. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലിയെന്നും രാഹുൽ കുറ്റപ്പെടുത്തി. കോഴിക്കോട് ജനമഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷവും കേട്ടത് ഒരാളുടെ ശബ്ദമാണ്. ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ മോദിക്ക് മനസ്സില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കി. ബാങ്കിങ് സംവിധാനത്തെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ തകര്‍ത്തു. വ്യാജമായ ജി.എസ്.ടിയാണ് രാജ്യത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാകാലത്തും അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ടെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
വ്യക്തമാക്കി. സി.പി.എമ്മിന് ആകെ ചെയ്യാന്‍ കഴിയുന്നത് അക്രമം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിംസയിലൂടെ അധികാരത്തിലെത്താനാണ് സി.പി.എമ്മിെന്റ ശ്രമം- രാഹുല്‍ ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാസംവരണ ബില്‍ പാസാക്കും. നിയമ നിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. സ്ത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല-രാഹുല്‍ പറഞ്ഞു. 219ല്‍ വനിത സംവരണം ലോക്‌സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളില്‍ നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read More >>