രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

രാവിലെ എട്ട് മണിക്കാണ് രാഹുലിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുക.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

കോൺ​ഗ്രസ് അദ്ധ്യക്ഷനും വയനാട് ലോക്സഭാ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ​ഗാന്ധി ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും. രാവിലെ എട്ട് മണിക്കാണ് രാഹുലിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. രാവിലെ എട്ടിന് കണ്ണൂര്‍, കാസര്‍ഗോഡ്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സംഘാടക സമിതി യോഗം കണ്ണൂരിൽ ചേരും. അതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് പോകും.

രാവിലെ 9.30 ന് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശക്തമായ സുരക്ഷയാണ് ഈ മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്. 10.45 ന് സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ പൊതുയോഗം നടക്കും. പിന്നീട് കോഴിക്കോട്ടേക്ക് പോകും.

12.45 ന് തിരുവമ്പാടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുയോഗം. രണ്ട് മണിക്ക് വണ്ടൂരിലെ പി.എം.ഗ്രൗണ്ടില്‍ നടക്കുന്ന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30 ന് പാലക്കാട് ജില്ലയിലെ തൃത്താല മൂലംപറമ്പ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ കൂടി പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ ഗാന്ധി മടങ്ങുക.

രണ്ടു ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഇന്നലെ പത്തനാപുരത്തും പത്തനംതിട്ടിയിലും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുത്തു. പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം കണ്ണൂരിലാണ് രാഹുൽ തങ്ങിയത്.

Read More >>