കാവൽക്കാരൻ കള്ളനെന്ന പരാമർശം; രാഹുലിന് സുപ്രീംകോടതിയുടെ നോട്ടീസ്

റഫാൽ വിധിയെ തുടർന്ന് പ്രധാനമന്തി നരേന്ദ്ര മോദിയെ കാവൽക്കാരൻ കള്ളനാണെന്ന് വിളിച്ചതിനാണ് രാഹുലിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടത്

കാവൽക്കാരൻ കള്ളനെന്ന പരാമർശം; രാഹുലിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: റഫാൽ വിധിയെ തുടർന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി നടത്തിയ പരാമർശത്തിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. റഫാൽ വിധിയെ തുടർന്ന് പ്രധാനമന്തി നരേന്ദ്ര മോദിയെ കാവൽക്കാരൻ കള്ളനാണെന്ന് വിളിച്ചതിനാണ് രാഹുലിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടത്.

ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിന്‍റെ പരമാർശം കോടതീയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി തന്നെ മോദി കള്ളനെന്ന് വിധിച്ചിരിക്കുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞതെന്ന് മീനാക്ഷി ലേഖി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ വ്യക്തിപരമായ നേട്ടങ്ങൾക്കായി കോടതി വിധി വളച്ചൊടിച്ചുവെന്നും അവർ കോടതിയിൽ പരാതിപ്പെട്ടു

Read More >>