പ്രിയങ്കയെ ഇതിലേക്ക് വലിച്ചിടരുത്, അദ്ധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ വേണമെന്നില്ല: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകാനായി പോരാട്ടം തുടരും. അതിന് അദ്ധ്യക്ഷ പദവി ആവശ്യമില്ലെന്നായിരുന്നു രാഹുല്‍ പ്രവര്‍ത്തക സമിതിയെ അറിയിച്ചത്.

പ്രിയങ്കയെ ഇതിലേക്ക് വലിച്ചിടരുത്, അദ്ധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ വേണമെന്നില്ല: രാഹുല്‍ ഗാന്ധി

പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് പ്രിയങ്കയെ വലിച്ചിടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമതിയില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ അദ്ധ്യക്ഷനായ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും രാജിക്ക് സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാഹുലിന്റെ തീരുമാനത്തെ പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠേന തള്ളി.

കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകാനായി പോരാട്ടം തുടരും. അതിന് അദ്ധ്യക്ഷ പദവി ആവശ്യമില്ലെന്നായിരുന്നു രാഹുല്‍ പ്രവര്‍ത്തക സമിതിയെ അറിയിച്ചത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.കെ ആന്റണി, ചിദംബരം എന്നിവരടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിച്ചു. രാഹുല്‍ രാജി വെച്ചാല്‍ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് ചിദംബരം പറഞ്ഞു.

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചു നിന്നതോടെ സോണിയാ ഗാന്ധി പിന്തിരിപ്പിക്കണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ആവശ്യമുയരുകയും ചെയ്തു. അതേസമയം, രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും താന്‍ ഇടപെടില്ലെന്നും സോണിയയും വ്യക്തമാക്കി. കോണ്‍ഗ്രസ് പുനര്‍സംഘടനയടക്കം പാര്‍ട്ടി മുന്നോട്ട് സ്വീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും രാഹുലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാണ് പ്രവര്‍ത്തക സമിതി പിരിഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ പദവി രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു അദ്ദേഹം രാജിക്ക് തയ്യാറായത്.

Read More >>