രാജസ്​ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി

ഡിസംബർ 11 നാണ് രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടെണ്ണൽ നടക്കുക. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലവും അന്ന് പുറത്തുവരും

രാജസ്​ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി

ഹൈ​ദ​രാ​ബാ​ദ്​/​ജ​യ്​​പു​ർ: രാ​ജ​സ്​​ഥാ​നിലും തെ​ല​ങ്കാ​നയിലും വോട്ടെടുപ്പ്​ തുടങ്ങി. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നോക്കിക്കാണുന്നത്. രാ​ജ​സ്​​ഥാ​നി​ൽ 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടത്താണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 51000 ലധികം ബൂത്തുകളാണ് രാജസ്ഥാനിൽ ക്രമീകരിച്ചിട്ടുള്ളത്. രാംഘട്ട് മണ്ഡലമൊഴിച്ച് 4.74 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.

തെലുങ്കാന സംസ്ഥാനം രൂപീകരണത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 119 മണ്ഡലങ്ങളിൽ നിന്നായി 1821 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സര രം​ഗത്തുള്ളത്. രാവിലെ 7 മുതൽ 5 വരെയാണ് വോട്ടെടുപ്പ്. പ്രശ്ന സാധ്യതയുള്ള 13 മണ്ഡലങ്ങളിൽ ഒരു മണിക്കൂർ മുൻപ് വോട്ടെടുപ്പ് അവസാനിക്കും. 2.8 കോടി വോട്ടർമാർക്കായി 32815 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീന ജില്ലകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഡിസംബർ 11 നാണ് രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടെണ്ണൽ നടക്കുക. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലവും അന്ന് പുറത്തുവരും. അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ടോടെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.