ആർ.ബി.​ഐ യുടെ സ്വയംഭരണം സംബന്ധിച്ച്​ സർക്കാറുമായി തർക്കങ്ങൾ നില നിൽക്കുന്നതിനിടെയാണ്​ ഉൗർജിത്​ പ​ട്ടേലിന്റെ രാജി. ബാങ്കുകൾക്ക്​ വായ്​പ നൽകുന്നതിൽ കൂടുതൽ സ്വാ​തന്ത്ര്യം അനുവദിക്കണമെന്നും ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ നിന്ന്​ 3.6 ലക്ഷം കോടി വേണമെന്നുമുള്ള കേന്ദ്ര സർക്കാർ ആവശ്യവുമാണ്​ നിലവിലെ പ്രശ്​നങ്ങൾക്കുള്ള പ്രധാന കാരണം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

Published On: 10 Dec 2018 12:06 PM GMT
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. 1990ന് ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുന്ന ആദ്യ ആര്‍.ബി.ഐ ഗവര്‍ണറാണ് ഊര്‍ജിത് പട്ടേല്‍.

ആർ.ബി.​ഐ യുടെ സ്വയംഭരണം സംബന്ധിച്ച്​ സർക്കാറുമായി തർക്കങ്ങൾ നില നിൽക്കുന്നതിനിടെയാണ്​ ഉൗർജിത്​ പ​ട്ടേലിന്റെ രാജി. ബാങ്കുകൾക്ക്​ വായ്​പ നൽകുന്നതിൽ കൂടുതൽ സ്വാ​തന്ത്ര്യം അനുവദിക്കണമെന്നും ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ നിന്ന്​ 3.6 ലക്ഷം കോടി വേണമെന്നുമുള്ള കേന്ദ്ര സർക്കാർ ആവശ്യവുമാണ്​ നിലവിലെ പ്രശ്​നങ്ങൾക്കുള്ള പ്രധാന കാരണം. നവമ്പർ 19ന് നടന്ന ബാങ്കിന്റെ ജനറല്‍ ബോഡി യോഗത്തില്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് തുക അനുവദിക്കാന്‍ പാനലിനെ നിയമിക്കാമെന്നും ചെറിയ ബാങ്കുകള്‍ക്ക് 25 കോടി വരെ വായ്പ അനുവദിക്കാമെന്നും തീരുമാനമായിരുന്നു.

തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്നായിരുന്നു ഊര്‍ജിത് പട്ടേലിന്റെ പ്രസ്താവന സര്‍ക്കാാറിന് തിരിച്ചടിയായിരുന്നു.

Top Stories
Share it
Top