കൊലപാതകകേസില്‍ ഉള്‍പ്പെട്ടയാളാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഒരു കൊലയാളി ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുത്. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതെന്നും കെ.രമയും വ്യക്തമാക്കി.

വടകരയില്‍ ആര്‍.എം.പി മത്സരിക്കില്ല

Published On: 17 March 2019 9:44 AM GMT
വടകരയില്‍ ആര്‍.എം.പി മത്സരിക്കില്ല

വടകരയില്‍ മത്സരിക്കില്ലെന്ന് ആര്‍.എം.പി നേതാക്കള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തോല്‍വി ഉറപ്പു വരുത്താന്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആര്‍.എം.പി നേതാവ് കെ. വേണു വ്യക്തമാക്കി. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് അതാത് മണ്ഡലം കമ്മറ്റികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക കേസില്‍ ഉള്‍പ്പെട്ടയാളാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഒരു കൊലയാളി ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുത്. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതെന്ന് കെ. രമയും വ്യക്തമാക്കി.

വടകരയില്‍ ആര്‍.എം.പി നേതാവ് കെ. രമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായാണെങ്കില്‍ യു.ഡി.എഫ് പിന്തുണക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചു കയറിയ മണ്ഡലത്തില്‍ ഇങ്ങെനെയൊരു പരീക്ഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തി. ആര്‍.എം.പി കെ.രമയെ വടകരയില്‍ മത്സരിപ്പിക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എല്‍.ഡി.എഫിന് അനുകൂലമാക്കേണ്ടെന്നാണ് തീരുമാനത്തിലെത്തുകയായിരുന്നു അവര്‍. അതേസമയം യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Top Stories
Share it
Top