പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു;  മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണെന്നും ശബരിമലയുടെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കേരളത്തില്‍ അയ്യപ്പന്റെ നാമം ഉച്ചരിക്കുന്നവരെ പിടിച്ച് ജയിലിടുകയാണെന്ന് മോദി പറഞ്ഞത്. ഇഷ്​ടദൈവമായ അയ്യപ്പൻെറ പേര്​ പോലും പറയാൻ കഴിയാത്ത സ്ഥിതിയാണ്​ കേരളത്തിലുള്ളതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മംഗലാപുരത്ത്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മോദിയുടെ പ്രസ്​താവനക്ക്​ മറുപടിയുമായി പിണറായി രംഗത്തെത്തിയത്​.

ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി തുറന്നടിച്ചു.

ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയൻ പറ‌ഞ്ഞു. തിരുസന്നിധിയിൽ വരെ അക്രമികളെത്തി. പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിർത്താൻ പൊലീസ് പാടുപെട്ടു. കൂടുതൽ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>