ശബരിമലയില്‍ മലക്കം മറിഞ്ഞ് ബിജെപി; നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ശ്രീധരന്‍ പിള്ള

വിശ്വാസികള്‍ക്കുവേണ്ടിയുള്ള നടപടികള്‍ ശക്തമായി എടുക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ വിശ്വാസികള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളും.

ശബരിമലയില്‍ മലക്കം മറിഞ്ഞ് ബിജെപി; നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വീണ്ടും ചർച്ചയായതോടെ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ബിജെപി. യുവതി പ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണത്തെ കുറിച്ച് ബിജെപി പറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്കുവേണ്ടിയുള്ള നടപടികള്‍ ശക്തമായി എടുക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ വിശ്വാസികള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളും.

പുനഃപരിശോധനാ ഹര്‍ജികളിലുള്ള വിധി വരും വരെ കേസ് സുപ്രീം കോടതിയുടെ പരി​ഗണനിയിലുള്ള വിഷയം മാത്രമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നേരത്തെ ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ശബരിമലയെ തെരഞ്ഞടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Read More >>