നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണവുമായി സഹകരിക്കേണ്ടന്നാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്താനും ആലോചനയുണ്ട്.

സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

Published On: 10 Nov 2018 4:24 PM GMT
സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കയോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണവുമായി സഹകരിക്കേണ്ടന്നാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്താനും ആലോചനയുണ്ട്.

അതേസമയം സനല്‍ കുമാറിന്റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയില്‍ ഡിജിപിയാണ് ജോലിക്കു ശുപാര്‍ശ ചെയ്തത്. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി.

സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഹരികുമാറിന് പൊലീസില്‍ നിന്നും സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്റെ സഹോദരി പറഞ്ഞിരുന്നു.

Top Stories
Share it
Top