കോടതി വിധി വാതില്‍ തുറന്നത് വലിയ അഴിമതിയിൽ സമ​ഗ്രാന്വേഷണത്തിന്; റഫാലിൽ ബിജെപിക്ക് രാഹുലിൻെറ മറുപടി

റഫാൽ അഴിമതിയിൽ സമ​ഗ്രാനേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി വിധി വാതില്‍ തുറന്നത് വലിയ അഴിമതിയിൽ സമ​ഗ്രാന്വേഷണത്തിന്; റഫാലിൽ ബിജെപിക്ക് രാഹുലിൻെറ മറുപടി

റഫാൽ പോർ വിമാന ഇടപാടിലെ പുനഃപരിശോധനാ ഹർജി തള്ളിയ സുപ്രീം കോടതി വിധിയിൽ ബിജെപിക്ക് മറുപടിയുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി. കോടതി വിധി വാതില്‍ തുറന്നത് വലിയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

റഫാൽ അഴിമതിയിൽ സമ​ഗ്രാനേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി റഫാലിൽ കള്ളം പറയുന്നു (#BJPLiesOnRafale) എന്ന ഹാഷ് ​ടാഗോടെയുള്ള ട്വീറ്റിൽ കോടതി വിധിയുടെ പ്രസക്ത ഭാ​ഗങ്ങൾ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.

സുപീം കോടതി ജസ്റ്റിസ് ജോസഫ് വാതില്‍ തുറന്നിരിക്കുന്നത് റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണ്. അഴിമതിയില്‍ സമഗ്രാനേഷണം ഉടന്‍ വേണം. അഴിമതി അന്വേഷിക്കാൻ തീർച്ചയായും സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണം- രാഹുൽ ട്വീറ്റ് ചെയ്തു.

റഫാല്‍ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ രാഹുല്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ആരാണ് രാഹുല്‍ഗാന്ധിക്ക് പിന്നിലെന്ന് അറിയാന്‍ രാജ്യത്തിന് താത്പര്യമുണ്ട്. എല്ലാ പ്രചാരണവും അങ്ങേയറ്റം സംശയകരമാണ് എന്നു പറയാന്‍ ഇപ്പോഴാകും- പ്രസാദ് പറഞ്ഞു.

'ഇന്ന്, രാഹുല്‍ ഗാന്ധി നിങ്ങള്‍ മാപ്പു പറയണം. ഇന്ന് നിങ്ങളുടെ പുനഃപരിശോധനാ ഹര്‍ജി കൂടി തള്ളിയിരിക്കുന്നു. കോടതിയില്‍ നിങ്ങള്‍ മാപ്പു പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോട് നിങ്ങള്‍ മാപ്പു പറയുമോ?' - അദ്ദേഹം ചോദിച്ചു.

സര്‍ക്കാറിന്റെ സുതാര്യതയുടെ തെളിവാണ് സുപ്രിം കോടതി വിധിയെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻെറ പ്രതികരണം. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>