മഹാരാഷ്ട്രയില്‍ സഖ്യ ധാരണ: മുഖ്യമന്ത്രി പദം സേനക്ക്; നേതാക്കൾ ഉടൻ ​ഗവർണറെ കാണും

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് എന്‍സിപി അദ്ധ്യക്ഷൻന്‍ ശരത് പവാര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ബിജെപി നേതാക്കളുടെ പ്രസ്തവനയക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാരാഷ്ട്രയില്‍ സഖ്യ ധാരണ: മുഖ്യമന്ത്രി പദം സേനക്ക്; നേതാക്കൾ ഉടൻ ​ഗവർണറെ കാണും

മഹാരാഷ്ട്രയില്‍ ശിവസേന കോൺ​ഗ്രസ്-എൻസിപി സഖ്യത്തിന് ധാരണ. വരുന്ന 20 ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പ്രതികരിച്ചു. മുഖ്യമന്ത്രി പദം ശിവസേനക്കാവുമെന്നും മറ്റു കാര്യങ്ങള്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നും നവാബ് പറഞ്ഞു.

പൊതുമിനിമം പരിപാടിയുടെ കരട് തയാറായതോടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശിവസേനയും കോൺഗ്രസും എൻസപിയും വേഗത്തിലാക്കിയത്. ഇതോടെ മൂന്ന് പാര്‍ട്ടികളുടേയും നേതാക്കൾ ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും. കോൺ​ഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി പദത്തിന് തുല്യമയാ സ്ഥാനം നൽകാനും ധാരണയായതായി റിപ്പോർട്ടുണ്ട്.

സ്വതന്ത്രരടക്കം 63 പേരുടെ പിന്തുണയുള്ള ശിവസേനയും 54 എംഎല്‍എമാരുള്ള എൻസിപിയും 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസും ചേർന്നാൽ ആകെ 161 പേരുടെ പിന്തുണയാകും. ഇതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവർക്കാവും. ശിവസേന മുന്നോട്ടുവെച്ചിരിക്കുന്ന 16-14-12 സമവാക്യത്തിന് പകരം 14-14-14 സമവാക്യമാണ് കോൺ​ഗ്രസ്-എൻസിപി സഖ്യം അം​ഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ആഭ്യന്തരം എൻസിപിയും ധനകാര്യം സേനയും റവന്യു കോണ്‍ഗ്രസും ഏറ്റെടുക്കുമെന്നാണ് വിവരം.

കർഷകർക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാവണം പുതിയ സർക്കാറെന്ന് പൊതുമിനിമം പരിപാടിയിൽ ധാരണയായതായും റിപ്പോർട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് എന്‍സിപി അദ്ധ്യക്ഷൻന്‍ ശരത് പവാര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ബിജെപി നേതാക്കളുടെ പ്രസ്തവനയക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More >>