തമിഴ്‌നാട്ടില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

ശക്തികാന്ത ദാസ് റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ

Published On: 2018-12-11T19:45:51+05:30
ശക്തികാന്ത ദാസ് റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ

മുൻ കേന്ദ്ര സർക്കാർ​ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ പുതിയ ആർ.ബി.ഐ ഗവർണറായി നിയമിച്ചു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം. 2015- മുതൽ 2017 കാലഘട്ടത്ത് സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നത്.

ആർ.ബി.ഐയുടെ 25 മത് ഗവർണറായാണ് ശക്തികാന്ത ദാസ് ചുമതലയേൽക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. കേന്ദ്രസർക്കാറുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം കഴിഞ്ഞ ദിവസം ആർ.ബി.ഐ​ ഗവർണർ സ്ഥാനത്ത് നിന്നും ഊർജിത് പട്ടേൽ രാജിവച്ചതിന് പിന്നാലൊണ് പുതിയ നിയമനം.

റിസർവ് ബാങ്കിൻെറ പക്കലുള്ള നീക്കിയിരിപ്പു പണവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കേന്ദ്രസര്‍ക്കാറും മുൻ ​ഗവർണർ ഊര്‍ജിത് പട്ടേലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കുള്ള പ്രധാന കാരണം. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തൽ വിവാദമാകുകയും സര്‍ക്കാരിന് തിരിച്ചടിയുമായിരുന്നു.

കേന്ദ്രസര്‍ക്കാരുമായുള്ള തർക്കം മൂലം ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു.

Top Stories
Share it
Top