ഷെറിൻ കൊലപാതകം; വളർത്തച്ഛൻ വെസ്ലി മാത്യുസിന് ജീവപര്യന്തം

ഡാ​ള​സി​ലെ ഡിസ്​ട്രിക്​ട്​​ കോ​ട​തി​യാണ് ശിക്ഷ വിധിച്ചത്.

ഷെറിൻ കൊലപാതകം; വളർത്തച്ഛൻ വെസ്ലി മാത്യുസിന് ജീവപര്യന്തം

ഹൂസ്റ്റണിൽ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ജീവപര്യന്തം തവടിന് ശിക്ഷിച്ചു. ഡാ​ള​സി​ലെ ഡിസ്​ട്രിക്​ട്​​ കോ​ട​തി​യാണ് ശിക്ഷ വിധിച്ചത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.

മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016-ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

പാൽ കുടിച്ച സമയം തൊണ്ടയിൽ കുടുങ്ങുകയും തുടർന്ന് മരിക്കുകയും ചെയ്തെന്നാണ് വ​ള​ർ​ത്തച്ഛൻ മൊഴി നൽകിയിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇത്തരത്തിൽ മരണം സംഭവിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് വെസ് ലി മാത്യുവും ഭാര്യയും സിനി മാത്യൂസും അറസ്റ്റിലായി.

പിന്നീട് 15 മാസത്തെ ജയിൽ വാസത്തിന് ശേഷം ശിക്ഷ അനുഭവിച്ചതിനു ശേഷം കുറ്റം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് സിനിയെ കോടതി മോചിപ്പിച്ചു.

Read More >>