ആകാശം ഇടിഞ്ഞുവീണാലും ഓപ്പറേഷന്‍ കമലയില്‍ വീണവരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വിമതര്‍ക്കെതിരെ രംഗത്തെത്തിയത്

ആകാശം ഇടിഞ്ഞുവീണാലും ഓപ്പറേഷന്‍ കമലയില്‍ വീണവരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്ത്്. ആകാശം ഇടിഞ്ഞുവീണാലും ഓപ്പറേഷന്‍ കമലയില്‍ വീണവരെ തിരിച്ചെടുക്കില്ലെന്നാണ് സിദ്ധരാമയ്യ തന്റെ ട്വീറ്റിലുടെ അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വിമതര്‍ക്കെതിരെ രംഗത്തെത്തിയത്.

'ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചുപറയാന്‍ ആഗ്രഹിക്കുകയാണ്, ഓപ്പറേഷന്‍ കമലയില്‍ വീണവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ല. അതിനി ആകാശം ഇടിഞ്ഞുവീണാല്‍പ്പോലും.'- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബി.ജെ.പിക്ക് 104 പേരുടെ പിന്തുണ മാത്രമാണു ലഭിച്ചത്. അവര്‍ക്കു ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധിക്ക് എതിരല്ലെന്ന് തന്റെ മറ്റൊരു ട്വീറ്റിലൂടെ സിദ്ധരാമയ്യ വ്യക്തമാക്കി.പൊതുജന സേവനം ലക്ഷ്യംവെച്ചുകൊണ്ടാണു തങ്ങള്‍ രാഷ്ട്രീയത്തിലേക്കു കടന്നതെന്ന് ഭരണം പോയശേഷം ഇട്ട മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു

Read More >>