പി.പി.പി നടപ്പാക്കുന്നതിലൂടെ ഈ വിമാനത്താവളങ്ങളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍. വിമാന അതോറിറ്റിയുടെ നിക്ഷേപമില്ലാതെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്നും പ്രതീക്ഷിക്കുന്നു.

ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Published On: 9 Nov 2018 2:51 AM GMT
ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: തിരുവനന്തപുരം, മംഗളൂരു എന്നിവയുള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമനം. വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി.) നടപ്പാക്കുന്നതിന് വേണ്ടിയാണിത്. അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹാട്ടി എന്നിവയാണ് പാട്ടത്തിനു നല്‍കുന്ന മറ്റു വിമാനത്താവളങ്ങള്‍.

പി.പി.പി നടപ്പാക്കുന്നതിലൂടെ ഈ വിമാനത്താവളങ്ങളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍. വിമാന അതോറിറ്റിയുടെ നിക്ഷേപമില്ലാതെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്നും പ്രതീക്ഷിക്കുന്നു.

നിലവില്‍ ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പിപിപി മാതൃകയിലാണ്. ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയില്‍ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ആറിടങ്ങളില്‍ പി.പി.പി. നടപ്പാക്കുന്നതിന്റെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അതിനുമപ്പുറമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുകയാണെങ്കില്‍ നീതി ആയോഗ് സി.ഇ.ഒ. അധ്യക്ഷനായ സെക്രട്ടറിതല ഉന്നതസമിതി അവ പരിശോധിച്ച് തീരുമാനമെടുക്കും.

Top Stories
Share it
Top