മുസ്‌ലിം വിരുദ്ധ പരാമർശം: ശ്രീധരന്‍പിള്ളക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തത്. ശ്രീധരന്‍പിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി

മുസ്‌ലിം വിരുദ്ധ പരാമർശം: ശ്രീധരന്‍പിള്ളക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിംങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തത്. ശ്രീധരന്‍പിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി.

ശ്രീധരൻപിള്ള മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുകയും ചെയ്തു. പ്രസംഗം വിവാദമായതോടെ, വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയ വികാരമിളക്കി വിടാനാണ് യു.ഡി.എഫും എൽ.ഡിഎ.ഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലായിരുന്നു ശ്രീധരന്‍പിള്ള വിവാദ പരാമർശം നടത്തിയത്.

ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം:

"ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ"

അതേസമയം മുസ്ലിങ്ങള്‍ക്കെതിരെയല്ല, ഇസ്ലാമിക ഭീകരര്‍ക്കെതിരെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും അതില്‍ ഖേദമില്ലെന്നും വ്യക്തമാക്കി പി.എസ്. ശ്രീധരന്‍പിള്ള രം​ഗത്ത് എത്തി.

Read More >>