എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം. അഖില്‍ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഇയാള്‍ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയാണ്‌. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ത്ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധ മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പങ്കെടുത്തു.

Read More >>