സംസ്ഥാന പൊലീസിനെ താക്കീത് ചെയ്ത് സുധാകരന്
| Updated On: 21 July 2019 8:22 AM GMT | Location :
കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും സുധാകരന് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ താക്കീത് ചെയ്ത് കോണ്‍ഗ്രസ് എം.പി കെ.സുധാകരന് എം.പി. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെഎസ്യു നടത്തുന്ന സമരത്തെ ഇല്ലാതാക്കന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ.സുധാകരന് കുറ്റപ്പെടുത്തി.
കെ.എസ്.യുവിനെതിരെ പൊലീസ് തിരിയുന്നത് സേനയ്ക്ക് നല്ലതല്ല. കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും സുധാകരന് പറഞ്ഞു.
എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെഎസ്യുവിന് സാധിക്കും. സുധാക മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും കെ സുധാകരന് പറഞ്ഞു.